കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ നാല് ഔദ്യോഗിക അംഗങ്ങളും ഏഴ് അനൗദ്യോഗിക അംഗങ്ങളും ഉൾപ്പെടുന്നു.  നികുതി വകുപ്പ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി, തൊഴിൽ വകുപ്പ് അഡീഷണൽ സെക്രട്ടറി, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ എന്നിവരാണ് നാല് ഔദ്യോഗിക അംഗങ്ങൾ. ഭാഗ്യക്കുറി തൊഴിൽ മേഖലയിൽ നിന്നുള്ളവരെ പ്രതിനിധീകരിക്കുന്ന, സർക്കാർ ഉത്തരവ് പ്രകാരം നിയമിക്കപ്പെടുന്ന ഏഴ് പേരാണ് അനൗദ്യോഗിക അംഗങ്ങൾ. അനൗദ്യോഗിക അംഗങ്ങളിൽ ഉൾപ്പെട്ട ഒരാളെ പതിനൊന്ന് അംഗങ്ങളുള്ള ബോര്ഡിന്റെ ചെയർമാനായി സർക്കാർ ഉത്തരവ് പ്രകാരം നിയമിക്കുന്നു.

ഓഫീസുകളുടെ ഘടന

 സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറാണ് ക്ഷേമനിധി ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനം്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ സഹായിക്കുന്നതിനായി ജില്ലാ ഭാഗ്യക്കുറി ഓഫീസർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ ഓഫീസറായി നിയമിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കീഴിൽ രണ്ട് ക്ലർക്കുമാരും ഒരു ടൈപ്പിസ്റ്റും ഒരു ഓഫീസ് അറ്റൻഡന്റും ഉൾപ്പെടുന്ന ഹെഡ് ഓഫീസ് ഉണ്ട്. അസിസ്റ്റന്റ്് ജില്ലാ ഭാഗ്യക്കുറി ഓഫീസർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ജില്ലാ ക്ഷേമനിധി ഓഫീസറാണ്. അദ്ദേഹത്തിന്റെ കീഴിൽ ഒരു ക്ലർക്ക്, ഒരു ഓഫീസ് അറ്റൻഡന്റ് ഉൾപ്പെടുന്ന പതിനാല് ജില്ലാ ക്ഷേമനിധി ഓഫീസുകൾ ജില്ലാ കേന്ദ്രങ്ങളിലും പ്രവർത്തിച്ചു വരുന്നു.

സംസ്ഥാന ഓഫീസ്
 
ശ്രീ. എസ്. ഷാനവാസ് ഐ.എ.എസ്.
(ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ)
 
ശ്രീ. എസ്. കനേഷ്യസ്
(സംസ്ഥാന ക്ഷേമനിധി ഓഫീസർ)
 
ശ്രീ. എസ്. സഞ്ജയകുമാർ
(നോഡൽ ആഫീസർ)
 
ശ്രീ. പി.ആർ. ജയപ്രകാശ് 
(ചെയർമാൻ )
 
 
 
ക്ഷേമനിധി ബോർഡ് ഔദ്യോഗിക അംഗങ്ങൾ 
 
മിൻഹാജ് ആലം ഐ.എ.എസ്. 
(സെക്രട്ടറി, നികുതി വകുപ്പ്)
 
ശ്രീ. എസ്. ഷാനവാസ് ഐ.എ.എസ്. 
(സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ)
 
ശ്രീമതി ശോഭന എസ്.
(അഡീഷണൽ സെക്രട്ടറി, ധനവകുപ്പ്)
 
ശ്രീ. മോഹനകുമാർ കെ.പി.
(അഡീഷണൽ സെക്രട്ടറി, തൊഴിൽ വകുപ്പ്) 
 
 
 
ക്ഷേമനിധി ബോർഡ് അനൗദ്യോഗിക അംഗങ്ങൾ 
 
ശ്രീ. വി.എസ്. മണി
(അംഗം)
 
ശ്രീ. എം.കെ. ബാലകൃഷ്ണൻ
(അംഗം)
 
ശ്രീ. പി.എം. ജമാൽ
(അംഗം)
 
ശ്രീ. ടി.ബി.സുബൈർ
(അംഗം)
 
ശ്രീ. വി. ബാലൻ
(അംഗം)
 
ശ്രീ. ഫിലിപ്പ് ജോസഫ്
(അംഗം)