ഓരോ വർഷവും എസ്.എസ്.എൽ.സി., ഹയർസെക്കന്ററി തലങ്ങളിൽ കൂടുതൽ മാർക്ക് വാങ്ങിയ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക്് ജില്ലാ അടിസ്ഥാനത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി യഥാക്രമം 2000/, 1500/, 1000/ രൂപാ വീതം വിദ്യാഭ്യാസ അവാർഡായി നൽകിവരുന്നു.
- അപേക്ഷിക്കേണ്ട വിധം – ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസിൽ നിന്ന് നിർദ്ദിഷ്ട ഫോം വാങ്ങി പൂരിപ്പിച്ച് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപന മേധാവിയിൽ നിന്നുളള കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
- അപേക്ഷ സമർപ്പിക്കാനുളള സമയപരിധി – അപേക്ഷ ക്ഷണിച്ചു കൊണ്ടുളള നോട്ടീസിൽ പറയുന്ന സമയപരിധിക്കുളളിൽ