• അർഹതാ മാനദണ്ഡം  -പെൻഷൻ ലഭിക്കുന്ന അംഗമോ/പെൻഷൻ ലഭിക്കുവാൻ അർഹതയുളള അംഗമോ/10 വർഷത്തിൽ കുറയാതെ അംശാദായം അടച്ചിട്ടുളള അംഗമോ മരണപ്പെട്ടാൽ, അയാളുടെ ഭാര്യ/ഭർത്താവ്/പ്രായപൂർത്തിയാവാത്ത ആൺമക്കൾ/വിവാഹം കഴിയാത്ത പെൺമക്കൾ എന്നിവർക്ക അർഹതയുളള പെൻഷൻ തുകയുടെ പകുതി കുടുംബപെൻഷനായി ലഭിക്കുന്നതാണ്.
  • അപേക്ഷിക്കേണ്ട വിധം – ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസിൽ നിന്ന് നിർദ്ദിഷ്ട ഫോം വാങ്ങി പൂരിപ്പിച്ച് ക്ഷേമനിധി പാസ്സ് ബുക്ക്, ആധാർ/തിരിച്ചറിയൽ രേഖ, വരുമാന സർട്ടിഫിക്കറ്റ്, ബന്ധുത്വ സർട്ടിഫിക്കറ്റ്, മരണസർട്ടിഫിക്കറ്റ് (കുടുംബപെൻഷൻ) എന്നീ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്് സഹിതം ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
  • അപേക്ഷ സമർപ്പിക്കാനുളള സമയപരിധി – സാധാരണ ഗതിയിൽ പെൻഷന് അർഹതയുണ്ടാകുന്ന തീയതി മുതൽ ഒരുമാസത്തിനകവും, കാലതാമസം ഉണ്ടാവുകയാണെങ്കിൽ കാരണം ബോധിപ്പിച്ചുകൊണ്ടുളള മാപ്പപേക്ഷ സഹിതവും അപേക്ഷ സമർപ്പിക്കേണ്ടതാണ്.
  • അപേക്ഷാ ഫോമുകൾ