അർഹതാ മാനദണ്ഡം – രോഗമോ അപകടമോ മൂലം സ്ഥിരവും പൂർണവുമായ ശാരീരിക അവശത സംഭവിച്ച് രണ്ട് വർഷക്കാലമായ ഒരംഗത്തിന് അവശതാപെൻഷന് അർഹതയുണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം – അവശതാപെൻഷന് അപേക്ഷിക്കുന്ന അംഗം കഴിഞ്ഞ രണ്ട് വർഷമായി ശാരീരിക അവശത അനുഭവിക്കുന്നു എന്നും അതുമൂലം യാതൊരു ജോലിയും ചെയ്യാൻ കഴിയാത്ത ആളാണെന്നും തെളിയിക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
അപേക്ഷ സമർപ്പിക്കാനുളള സമയപരിധി – സാധാരണ ഗതിയിൽ പെൻഷന് അർഹതയുണ്ടാകുന്ന തീയതി മുതൽ ഒരുമാസത്തിനകവും, കാലതാമസം ഉണ്ടാവുകയാണെങ്കിൽ കാരണം ബോധിപ്പിച്ചുകൊണ്ടുളള മാപ്പപേക്ഷ സഹിതവും അപേക്ഷ സമർപ്പിക്കേണ്ടതാണ്.