• ലഭിക്കുന്ന ആനുകൂല്യം – പരമാവധി 20,000/- രൂപ
    • അർഹതാ മാനദണ്ഡം – ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ഒരു വർഷമെങ്കിലും തുടർച്ചയായി അംശാദായം അടച്ചിട്ടുളള അംഗങ്ങൾക്ക്  അഞ്ച് ദിവസമോ അതിൽ കൂടുതലോ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരാകുമ്പോൾ, ആദ്യത്തെ അഞ്ച് ദിവസം 400/- രൂപയും, അതിന് ശേഷമുളള ഓരോ ദിവസത്തിനും 75/- രൂപ വീതവും നൽകുന്നു. ഈ ചികിത്സയ്ക്ക് പരമാവധി 3,000/- രൂപ വരെ ധനസഹായം നൽകുന്നതാണ്. ഗുരുതരമായ രോഗബാധകൊണ്ട് കഷ്ടപ്പെടുന്ന അംഗങ്ങൾക്ക് ബോർഡ് നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി 20,000/- രൂപ വരെയും ധനസഹായം ലഭിക്കും.
    • അപേക്ഷിക്കേണ്ട വിധം – ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസിൽ നിന്ന് നിർദ്ദിഷ്ട ഫോം വാങ്ങി പൂരിപ്പിച്ച് ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സാ രേഖകൾ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
    • അപേക്ഷാ ഫോമുകൾ