• ഭാഗ്യക്കുറി ഏജന്റുമാർ നിർദ്ദിഷ്ട തുകയ്ക്കുള്ള ടിക്കറ്റുകൾ വാങ്ങുന്നതായുള്ള ജില്ലാ ഭാഗ്യക്കുറി ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്.
  • വില്പനക്കാരായ അപേക്ഷകർ ഭാഗ്യക്കുറി മേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത തൊഴിലാളി സംഘടനയുടെ ശുപാർശ സഹിതമാണ് ഫോം നം-1 സമർപ്പിക്കേണ്ടത്. കൂടാതെ ഏജന്റ് സാക്ഷ്യപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്കും ഫോം നം-2 ൽ ഉള്ള ഏജന്റിന്റെ സാക്ഷ്യപത്രവും.
  • വയസ്സ് തെളിയിക്കുതിനായി വോട്ടേഴ്സ് ഐഡന്റിറ്റി കാർഡ്, പാസ്പോർട്ട്, പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, സ്‌കൂൾ അഡ്മിഷൻ രജിസ്റ്റർ ഇവയിൽ ഏതിന്റെയെങ്കിലും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അല്ലെങ്കിൽ അസിസ്റ്റന്റ് സർജനിൽ താഴെയല്ലാത്ത ഒരു ഡോക്ടറിൽ നിുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
  • അഞ്ച് പാസ്പോർട്ട് സൈസ് ഫോട്ടോ.
  • ക്ഷേമനിധി അംഗമാകുവാൻ അനർഹരായവരുടെ ഗണത്തിൽപ്പെടില്ലായെന്ന സാക്ഷ്യപത്രം അപേക്ഷയോടൊപ്പം നൽകേണ്ടതാണ്.
  • ഏജന്റുമാർ രജിസ്ട്രേഷൻ ഫീസായ 25 രൂപയും ആദ്യ മാസത്തെ അംശാദായം 50 രൂപയും ചേർത്ത് 75 രൂപയും, വിൽപ്പനക്കാർ ആയതിന്റെ കൂടെ ടിക്കറ്റ് അക്കൗണ്ട്് ബുക്കിന്റെ വിലയായ 25 രൂപയുൾപ്പെടെ 100 രൂപയും അടക്കേണ്ടതാണ്.