• ലഭിക്കുന്ന ആനുകൂല്യം   – ക്ഷേമനിധി ബോർഡ് മുഖേന നൽകിവന്നിരുന്ന 500/- രൂപ പെൻഷൻ 1100/- രൂപയായി വർദ്ധിപ്പിച്ച് നൽകുന്നതിന് സർക്കാർ തീരുമാനമായിട്ടുണ്ട്.
  • അർഹതാ മാനദണ്ഡം  – അമ്പത്തിയഞ്ച് വയസ്സ് പൂർത്തിയായ 10 വർഷത്തിൽ കുറയാത്ത കാലയളവിൽ അംശാദായം അടച്ചിട്ടുളള അംഗത്തിനാണ് പെൻഷന് അർഹതയുളളത്.
  • അപേക്ഷ സമർപ്പിക്കാനുളള സമയപരിധി – സാധാരണ ഗതിയിൽ പെൻഷന് അർഹതയുണ്ടാകുന്ന തീയതി മുതൽ ഒരു മാസത്തിനകവും കാലതാമസം ഉണ്ടാവുകയാണെങ്കിൽ കാരണം ബോധിപ്പിച്ചുകൊണ്ടുളള മാപ്പപേക്ഷ സഹിതവും അപേക്ഷ സമർപ്പിക്കേണ്ടതാണ്.